KOYILANDY DIARY.COM

The Perfect News Portal

ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം സമ്മേളനം

ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം സമ്മേളനം.. മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ ഐ.എൻ.ടി.യു.സി  സമ്മേളനം വിമർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി ജനാർദ്ദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മത്സ്യ വിതരണ തൊഴിലാളികൾക്കുള്ള ഐ.ഡി. കാർഡ് വിതരണം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ്  സുരേഷ് ബാബു മണമൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എ.പി. പീതാംബരൻ, കൗൺസിലർ സുമതി, വി.ടി. സുരേന്ദ്രൻ, ടി.കെ. നാരായണൻ, കെ. സുരേഷ് ബാബു, കെ.വി. ശിവാനന്ദൻ, ശ്രീജു പി.വി, ഉണ്ണികൃഷ്ണൻ, ഷൈലേഷ് പെരുവട്ടൂർ, ശരത് ചന്ദ്രൻ.കെ, തങ്കമണി പ്രഭാകരൻ, ടി. ദേവി, ടി.എം. രാധ തുടങ്ങിയവർ സംസാരിച്ചു.
Share news