എൻ. വി. ശ്രീധരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. എൻ. വി. ശ്രീധരൻ മെമ്മോറിയൽ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് കാപ്പാട് Turfൽ ഇന്ത്യൻ ആം ബ്യൂട്ടി ഫുട്ബോൾ ടീ ക്യാപ്ടൻ വൈശാഖ് എസ്. ആർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ആം ബ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് പേരാമ്പ്ര കളിക്കാരെ പരിചയപ്പെട്ടു. കാസർക്കോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ 6 ബാർ അസോസിയേഷനെ പ്രതിനിധികരിച്ച് 8 ടീമുകൾ പങ്കെടുത്തു.

പരിപാടിയിൽ ജില്ലാ ജഡ്ജ് ടി.പി. അനിൽ, അഭിഭാഷകരായ സത്യൻ, വി., പി.ടി. ഉമേന്ദ്രൻ, എം. മഹേഷ്, ജെതിൻ, ടി.എൻ ലീന, അഡ്വ. വിജേഷ്, പേരാമ്പ്ര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. നിപുൻ കുമാർ എന്നിവർ എന്നിവർ സംസാരിച്ചു.

