KOYILANDY DIARY.COM

The Perfect News Portal

നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി സംഘടിപ്പിച്ച താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങളിലേയും അധ്യാപക പ്രതിനിധികൾക്ക് പോക്സോ നിയമങ്ങളെപ്പറ്റിയും ബാലാവകാശ നിയമങ്ങളെപ്പറ്റിയും നിയമ ബോധവൽക്കരണ പരിപാടി നടത്തി.

കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ടി. പി. അനിൽ ഉൽഘാടനം ചെയ്തു. സബ്ബ് ജഡ്ജും സി.എൽ.എസ്.എ സിക്രട്ടറിയുമായ എം.പി. ഷൈജൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ് വിശി ഷ്ഠാതിഥിയായിരുന്നു.

പോക്സോ നിയമങ്ങളും ബാലാവകാശ നിയമങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ബി. ബബിത ക്ലാസെടുത്തു. വിവിധ സ്ക്കൂളുകളെ പ്രതിനിധീകരിച്ച് നിരവധി അധ്യാപകർ പങ്കെടുത്തു.. ജി.ജി.എച്ച്.എസ്. പ്രധാനധ്യാപിക കെ ഗീത, ടി.എൽ.എസ്.സി. സിക്രട്ടറി കെ. ധനേഷ് എന്നിവർ സംസാരിച്ചു.

Advertisements
Share news