മേപ്പയൂർ GVHSSൽ നിർമിച്ച കെട്ടിടം നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയൂർ GVHSS ന് വേണ്ടി നിർമിച്ച മൂന്നു നില കെട്ടിടം ടി. പി രാമകൃഷ്ണൻ എം.എൽ.എ നാടിന് സമർപ്പിച്ചു. വി.എച്ച്. എസ്.ഇ ഡയറക്ടറേറ്റിന്റെ ഡിപ്പാർട്ട്മെന്റ് പ്ലാൻ ഫണ്ടിൽ നിന്ന് 2.07 കോടി രൂപ ചെലവിട്ടാണ് നിർമാണം നടത്തിയത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷതവഹിച്ചു.
ടി കെ ബിനീഷ് റിപ്പോർട്ടും ഡോ. സെഡ് എ അൻവർ ഷമീം അക്കാദമിക് റിപ്പോർട്ടും അവതരിപ്പിച്ചു. എൻ.എസ്.ക്യൂ.എഫ് ലാബ് വി.എച്ച്. എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി ഉന്നത വിജയികൾക്കുള്ള ഉപഹാരം മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജൻ വിതരണം ചെയ്തു.


ഹയർ സെക്കൻഡറി, വി.എച്ച്. എസ്.ഇ വിജയികളെ ജില്ലാ പഞ്ചായത്ത് അംഗം സി. എം ബാബു അനുമോദിച്ചു. ഡോക്ടറേറ്റ് ലഭിച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പലിനേയും ഗാന്ധിവായന സംഘാടകരേയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അനുമോദിച്ചു. എൻ.എം.എം.എസ് വിജയികൾക്കുള്ള ഉപഹാരങ്ങൾ ഭാസ്കരൻ കൊഴുക്കല്ലൂർ വിതരണം ചെയ്തു. രാജ്യപുരസ്കാർ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി രമ്യ സമ്മാനിച്ചു. പി. പ്രശാന്ത്, ഷബീർ ജന്നത്ത്, എം. എം ബാബു, കെ. നിഷിദ് തുടങ്ങിയവർ സംസാരിച്ചു. കെ രാജീവൻ സ്വാഗതവും, ടി. കെ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.


