KOYILANDY DIARY.COM

The Perfect News Portal

പാർലമെന്റ് വളപ്പിലെ പ്രതിഷേധങ്ങൾക്കും വിലക്ക്: ഉത്തരവിറങ്ങി

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ(parliament) വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിലക്കിന് ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ ചടങ്ങുകൾക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.

അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്.

മോദി സര്‍ക്കാരിന്‍റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങൾക്ക് വിലക്കിടുന്ന അടുത്ത ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *