കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി സർഗ്ഗവാരം 2016 ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി സർഗ്ഗവാരം 2016 സാംസ്‌ക്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ:കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത കവി മേലൂർ വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു, പ്രിൻസിപ്പൽ എ.പി പ്രബീദ്, ഹെഡ്മാസ്റ്റർ എം.എം ചന്ദ്രൻ ഡോ: പി.കെ ഷാജി, ജയരാജ് തുടങ്ങിയവർ സംസാരിച്ചു.
