കെ.കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി
കൊയിലാണ്ടി: കെ.കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. സ്കൂളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീ .കെ.ടി.എം കോയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ശരത്ത് അധ്യക്ഷനായിരുന്നു.

പ്രധാനാധ്യാപകൻ അബ്ദുൾ നിസാർ , നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വായന മത്സരം , ചിത്രരചന പ്രസംഗം, സാഹിത്യ ക്വിസ് , വായനാനുഭവം പങ്കിടൽ എന്നിവ നടക്കും.


