ഞാറ്റുവേല ചന്ത ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ, കൃഷിശ്രീ കാർഷിക സംഘം എന്നിവയുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ ഞാറ്റുവേല ചന്ത ആരംഭിച്ചു. വൃക്ഷത്തൈകൾ, നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയുടെ വിൽപ്പനയും കാർഷിക ക്ലാസ്സുകൾ, അപൂർവയിനം നെൽവിത്തുകളുടെ പ്രദൾശനം, നാടൻപാട്ട് എന്നിവ ചന്തയുടെ ഭാഗമായി നടക്കും.

ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ ചെയർപേഴ്‌സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, ഇ.കെ. അജിത്, കെ.എ. ഇന്ദിര, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, എം. പ്രമോദ്, സി.സുധ, കൃഷി ഓഫീസർ അംന, ശരി കോട്ടിൽ, കൃഷിശ്രീ കാർഷിക സംഘം സെക്രട്ടറി രാജഗോപാൽ എന്നിവർ സംസാരിച്ചു.


