കൊയിലാണ്ടി നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം

കൊയിലാണ്ടി: നഗരസഭ വികസന സെമിനാറിൻ്റെ ഭാഗമായി രണ്ടാമത് വർക്കിങ്ങ് ഗ്രൂപ്പ് ചേർന്നു. കരട് രൂപരേഖ തയ്യാറാക്കി മുഴുവൻ വാർഡ് സഭകളും ചേർന്ന് കൂട്ടിച്ചേർക്കേണ്ടവ കൂടി ചേർത്തി, പുതിയ നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര അധ്യക്ഷത വഹിച്ചു. ഡി.പി.സി അംഗം എ. സുധാകരൻ പദ്ധതി വിശദീകരിച്ചു.

വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.ഷിജു, ഇ.കെ. അജിത്, സി. പ്രജില, പി.കെ. നിജില, കൌൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, എൻ.കെ. ഭാസ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.


