KOYILANDY DIARY

The Perfect News Portal

5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ

ഡൽഹി: രാജ്യത്ത്‌ 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ. ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഉത്തർപ്രദേശിലാണെന്നും ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു.

1000 ജനനം നടക്കുമ്പോൾ കേരളത്തിൽ 5.2 പേരാണ് മരിക്കുന്നത്. യുപിയിൽ ഇത് 60 കുട്ടികളാണ്. ബിഹാറിൽ 56ഉം. 59 മാസംവരെ പ്രായമുള്ള കുട്ടികളിലുണ്ടാകുന്ന വളർച്ചാ മുരടിപ്പ്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ട്. 99 ശതമാനം ജനനവും കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2019–2021 കാലയളവിലെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ജനന നിരക്കിൽ കാര്യമായ കുറവുണ്ടായി. ഒരു സ്‌ത്രീ ജന്മം നൽകുന്ന കുട്ടികളുടെ നിരക്ക്‌ 2015-–-16ൽ 2.2 ആയിരുന്നത്‌ ഇപ്പോള്‍ രണ്ടായി കുറഞ്ഞു.

ബിഹാർ, മേഘാലയ, ഉത്തർപ്രദേശ്‌, ജാർഖണ്ഡ്‌, മണിപ്പുർ സംസ്ഥാനങ്ങളിൽ 22ന് മുകളിലാണ് ജനന നിരക്ക്. രാജ്യത്തെ ജനസംഖ്യയിൽ കൂടുതലും 19 വയസ്സിൽ താഴെയുള്ളവരാണ്‌. 60 വയസ്സ്‌ കഴിഞ്ഞവർ 12 ശതമാനമാണുള്ളത്‌. സ്‌ത്രീ സുരക്ഷയിലും കേരളം ഏറെ മുന്നിലാണ്‌. ഭർത്താക്കന്മാരാൽ മാനസിക ശാരീരിക പീഡനമേൽക്കുന്ന സ്‌ത്രീകൾ കൂടുതലുള്ളത്‌ കർണാടകത്തിലാണ്‌–- 44.4 ശതമാനം. കേരളത്തിൽ 9.8 ശതമാനം മാത്രം.

Advertisements


Leave a Reply

Your email address will not be published. Required fields are marked *