ഇവന്റ് മാനേജ്‌മെന്റിനെ ഏൽപ്പിച്ചാൽ പാർട്ടി രക്ഷപ്പെടില്ല: കെ വി തോമസ്

കൊച്ചി: സഹോരദന്റെ മരണത്തെ തുടർന്ന് രണ്ടാഴ്‌ചയോളം പൊതുരംഗത്ത് സജീവമല്ലാതിരുന്ന തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ തെറിവിളി നടത്തുകയായിരുന്നെന്ന് കെ വി തോമസ്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും കോൺഗ്രസിൽ സമാന അവസ്ഥയാണുള്ളതെന്നും കെ വി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാന്യമായ ഭാഷയിലാണ് എതിർപ്പുകളും പ്രകടിപ്പിക്കേണ്ടത്. എന്നാൽ അണികളെക്കൊണ്ട് ചില നേതാക്കന്മാർ സമൂഹമാധ്യമങ്ങളിലടക്കം തെറിവിളി നടത്തുകയാണ്. വികസനത്തിനൊപ്പം നിൽക്കേണ്ട സാഹചര്യത്തിൽ പ്രതിപക്ഷം അതിന് തയ്യാറാകുന്നില്ല. മുഖ്യമന്ത്രി പല വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ടാണ് സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണച്ചു. എന്നാൽ ഇപ്പോൾ കോൺഗ്രസിന് മറ്റ് പലതുമാണ് പ്രധാനം.


