KOYILANDY DIARY.COM

The Perfect News Portal

മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ പുരസ്കാരം നവാഗത നോവലിസ്റ്റ് ജയപ്രകാശ് പാനൂരിന് കൈമാറി

പയ്യോളി: പ്രശസ്ത എഴുത്തുകാരനും അധ്യാപകനും ദീർഘകാലം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന മണിയൂർ ഇ ബാലന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി – മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ പുരസ്കാരം നവാഗത നോവലിസ്റ്റ് ജയപ്രകാശ് പാനൂരിന് പ്രശസ്ത കവിയും യുവകലാസാഹിതി മുൻ സംസ്ഥാന അധ്യക്ഷനുമായ പി കെ ഗോപി സമ്മാനിച്ചു.

മഹാഭാരതം ഇതിഹാസത്തിന്റെ പശ്ചാത്തലത്തിലെഴുതിയ യുയുത്സു എന്ന നോവലാണ് മണിയൂർ ഇ ബാലൻ ഫൗണ്ടേ ഷന്റെ പ്രഥമപുരസ്കാരത്തിന് അർഹമായത്. 11,111 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ചടങ്ങ് ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ടും യുവകലാസാഹിതി രക്ഷാധികാരിയുമായ ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ നിഷ ആന്റണിക്ക് നോവലിസ്റ്റ് യു കെ കുമാരൻ പുരസ്കാരം സമ്മാനിച്ചു.

അനുസ്മ രണ സമിതി ചെയർമാനും പയ്യോളി നഗരസഭാധ്യക്ഷനുമായ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്റെ ലോഗോ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുരുവട്ടൂർ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ ചെയർപേഴ്സൺ ജാനകി ടീച്ചർ ഏറ്റുവാങ്ങി. കവി സോമൻ കടലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജൂറി ചെയർമാൻ എ പി കുഞ്ഞാമു , ജയപ്രകാശ് പാനൂർ, നിഷ ആന്റണി സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ശശികുമാർ പുറമേരി സ്വാഗതവും അനുസ്മരണ സമിതി കൺവീനർ കെ ശശിധരൻ നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *