നഗരസഭ ഫയൽ അദാലത്ത്

കൊയിലാണ്ടി: നഗരസഭ ഫയൽ അദാലത്ത് നടത്തി. നഗരസഭാ ഓഫീസിൽ സംഘടിപ്പിച്ച അദാലത്ത് നഗരസഭ ചെയർപേഴ്‌സൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ. കെ. അജിത്, കെ.എ. ഇന്ദിര, കൗൺസിലർമാരായ പി. രത്ന വല്ലി, വി.പി. ഇബ്രാഹിം കുട്ടി, എ. ലളിത, കെ.കെ. വൈശാഖ്, സെക്രട്ടറി എൻ. സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

