പോലീസ് സ്റ്റേഷനുകളിൽ പരേഡ് ആരംഭിച്ചു

കൊയിലാണ്ടി: പോലീസ് സ്റ്റേഷനുകളിൽ പരേഡ് ആരംഭിച്ചു. കോവിഡിനെ തുടർന്ന് നിർത്തിവെച്ച പോലീസ് സേനയുടെ രാവിലെയുള്ള പരേഡ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസമാണ് പരേഡ് ഉണ്ടാവുക.. കോവിഡിനെ തുടർന്നാണ് ഇത് നിർത്തി വെക്കേണ്ടി വന്നത്.പരേഡ് ഡി.ജി.പി. യുടെ പുതിയ ഉത്തരവ് പ്രകാരമാണ് പരേഡ് പുനരാരംഭിച്ചത്.

പോലീസ് സ്‌റ്റേഷനുകളിലും ക്യാമ്പുകളിലും എല്ലാ വെള്ളിയാഴ്ചകളിലും 7:00 മണി മുതൽ 8: 00 മണി വരെയാണ് പരേഡ് നടത്തുക. കോവിഡ് മാറി സ്ഥിതി സാധാരണ നിലയിലായതിനെ തുടർന്നാണ് എല്ലാ സ്റ്റേഷനുകളിലും പരേഡ് ആരംഭിക്കാൻ പോലീസ് തീരുമാനിച്ചത്. കൊയിലാണ്ടിയിൽ നടന്ന പരേഡ് എസ്.ഐ. ശ്രീജു നേതൃത്വം നൽകി.


