ശ്രീ ഹംസ കുളങ്ങര മേലേടത്ത് ശിവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം

കൊയിലാണ്ടി: ശ്രീ ഹംസ കുളങ്ങര മേലേടത്ത് ശിവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം. രുഗ്മിണി സ്വയവരത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും 6.15 ന് ആരംഭിച്ച് ദീപാരാധനയോടെ മേലേടത്ത് ഹംസകുളങ്ങര ശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു. കണ്ണൻമാരുടെയും, മേളങ്ങളുടെയും അകമ്പടിയോടെ ശ്രീകൃഷ്ണനെയും രുഗ്മിണിയെയും മേലേടത്ത് ശിവ ക്ഷേത്രത്തിൽ വെച്ച് സ്വീകരിച്ചു. ക്ഷേത്ര പ്രദക്ഷിണം വെച്ച് മറ്റു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

