കുടുബ സംഗമം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകരുടെ കുടുബ സംഗമം ” കർണ്ണികാരം ” എന്ന പേരിൽ നടത്തി. കോടതി പരിസരത്ത് നടന്ന കർണ്ണികാരം സ്ഥലം എം. എൽ. എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി.സത്യൻ അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ ജഡ്ജ് അനിൽ (പോക്സോ) മുഖ്യഭാഷണം നടത്തി. നഗസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, സബ്ബ് ജഡ്ജ് അഷ്റഫ്, മജിസ്റ്റേട് ശ്രീജാ ജനാർദ്ദനൻ നായർ, മുൻസിഫ് ആമിന കുട്ടി, അഡ്വ. ബിനോയ് ദാസ്, അഡ്വ. സനുപ് ആനന്ദ് എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ സ്വഗതവും, അഡ്വ. ലീന നന്ദിയും പറഞ്ഞു. വിവിധ കലാ മത്സരങ്ങളിൽ വിജയിച്ച അഭിഭാഷകർക്ക് സമ്മാനദാനം എം.എൽ.എ. നിർവ്വഹിച്ചു.


