KOYILANDY DIARY.COM

The Perfect News Portal

ഡിവൈഡറിൽ തട്ടി ലോറി മറിഞ്ഞു

കൊയിലാണ്ടി: സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നഗരത്തിൽ സ്ഥാപിക്കുന്ന ഡിവൈഡറുകൾ വാഹനങ്ങൾക്ക് വില്ലനാവുന്നു. വെള്ളിയാഴ്ച പുലർച്ചെ താലുക്ക് ആശുപത്രിക്ക് സമീപം ഡിവൈഡറിൽ തട്ടി ലോറി മറഞ്ഞ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്.

മലപ്പുറത്ത് നിന്ന് കൊയിലാണ്ടി ഭാഗങ്ങളിലേക്ക് കപ്പയുമായെത്തിയതായിരുന്നു ലോറി. കഴിഞ്ഞ മാസമാണ് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചത്. ഇതിനു മുൻവശം വെച്ച സൈൻ ബോർഡ് ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്നാണ് പറയുന്നത്. നേരത്തെ കോടതിക്ക് മുൻവശത്തും ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ഇവിടെയും അപകടങ്ങൾ പതിവായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *