അപേക്ഷകളിൽ ഇനി താഴ്മയായി എന്ന പദം വേണ്ട. ഉത്തരവിറങ്ങി

കൊയിലാണ്ടി: ഇനി മുതൽ ഓഫീസിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിൽ താഴ്മയായി അപേക്ഷിക്കേണ്ടതില്ല. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നൽകുന്ന അപേക്ഷകളിൽ രേഖപ്പെടുത്തുന്ന താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഒഴിവാക്കാൻ ഭരണപരിഷ്കരണ വകുപ്പ് ഉത്തരവിട്ടു. ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പകരം അപേക്ഷിക്കുന്നു. അഭ്യർത്ഥിക്കുന്നു. എന്ന് വെച്ചാൽ മതി. ഇത് സംബന്ധിച്ച് ജില്ലാ മേധാവികൾക്കും, വകുപ്പ് തലവൻമാർക്കും നിർദേശം നൽകി.

