ബൈക്ക് കളവ് പോയതായി പരാതി

കൊയിലാണ്ടി; കോതമംഗലം ക്ഷേത്രത്തിന് സമീപമുള്ള ടൂ വീലർ വർക്ക് ഷോപ്പിൽ നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. KL 56 P 1470 റെഡ് കളർ പാഷൻ പ്രോ ബൈക്കാണ് കളവ് പോയിരിക്കുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഉടമസ്ഥൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണം നടക്കുന്നത് സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യത്തിൽ വ്യക്തമായി കാണുന്നുണ്ട്. പോലീസ് ഇത് ശേഖരിച്ചിട്ടുണ്ട്.

മോഷ്ടാവിനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം നടക്കുകയാണെന്ന് പോലീസ്. ബൈക്കിനെപറ്റി എന്തെങ്കിലും സൂചന ലഭിക്കുന്നവർ 0496 2620236, 9895325068 എന്ന നമ്പറിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു. സമീപ ദിവസം കൊയിലാണ്ടി മേഖലയിൽ നിന്ന് നിരവധി ബൈക്കുകൾ ഇത്തരത്തിൽ മോഷണം പോയതായാണ് അറിയുന്നത്.


