KOYILANDY DIARY

The Perfect News Portal

കർഷകസംഘം കാൽനട പ്രചരണ ജാഥ ആരംഭിച്ചു

കൊയിലാണ്ടി: മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള കർഷകസംഘം നടത്തുന്ന കാൽനട പ്രചരണ ജാഥ കർഷക സംഘം  ജില്ല സെക്രട്ടറി പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ജാഥ ലീഡർ കെ ഷിജുവിന് പി വിശ്വൻ മാസ്റ്റർ പതാക കൈമാറി. പി സി സതീഷ് ചന്ദ്രൻ അധ്യക്ഷനായി. കെ ഷിജു. ടി വി ഗിരിജ, കെ വി സുരേന്ദ്രൻ, ഇ അനിൽകുമാർ എന്നിവർ സംസാരിച്ചു വി പി ബാലകൃഷ്ണൻ സ്വാഗതവും ടി ടി ബൈജു നന്ദിയും പറഞ്ഞു. ജാഥ ഡെപ്യൂട്ടി ലീഡർ ടി വി ഗിരിജയും, ജാഥ പൈലറ്റ് ഏ എം സുഗതനുമാണ് ജാഥ മാനേജർ എം എം രവീന്ദ്രൻ. രണ്ട് ദിവസത്തെ ഏരിയയിലെ പര്യടനത്തിന് ശേഷം ജാഥ ഞായറാഴ്ച കൊയിലാണ്ടിയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *