മാർച്ച് മാസത്തിലെ അവധി ദിവസങ്ങളിൽ നികുതി അടക്കാം

കൊയിലാണ്ടി; നഗരസഭയിലെ നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 2022 മാർച്ച് മാസത്തിലെ അവധി ദിവസങ്ങളിൽ നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. വസ്തു നികുതി 31.03.2022 ന് മുമ്പായി ഒറ്റ തവണയായി ഒടുക്കുന്നവർക്ക് പിഴ പലിശ പൂർണ്ണമായും ഒഴിവാക്കിയതിനാൽ നികുതിദായകർ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി വസ്തു നികുതി കുടിശ്ശിക തീർക്കേണ്ടതാണെന്നും അറിയിക്കുന്നു.

