കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം കൊയിലാണ്ടി നഗരത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. സി.കെ.സജീവൻ അധ്യക്ഷത വഹിച്ചു. പി. ചന്ദ്രശേഖരൻ, എം.സുരേന്ദ്രൻ, പി.കെ. രഘുനാഥ് എന്നിവർ സംസാരിച്ചു.