പെൻഷനേഴ് സംഘ് ധർണ്ണ നടത്തി

കൊയിലാണ്ടി: പെൻഷനേഴ് സംഘ് ധർണ്ണ നടത്തി. 2019 മുതൽ പരിഷ്കരിച്ച പെൻഷൻ തുകയും, ക്ഷാമബത്തയുടെ കുടിശ്ശികയും തടഞ്ഞുവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പെൻഷനേഴ് സംഘ് കൊയിലാണ്ടി, പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തിയത്. ജില്ലാ ജോ.സിക്രട്ടറി പി.പി.ബാലചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് വി. കേളപ്പൻ, വി.എം.രാമകൃഷ്ണൻ, ഒ.മാധവൻ, പി.പി വേണുഗോപാലൻ, ഭാസ്കരൻ തലോടി, ശ്രീധരൻ മുത്തമ്പി എന്നിവർ സംസാരിച്ചു.

