കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര കല്ലോട് 68-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30-ാളം കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി സേവാ സമർപ്പൺ അഭിയാൻ പരിപാടിയിലാണ് തെങ്ങിൻ തൈകൾ വിതരണം ചെയ്തത്. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.സി.എം. പ്രജീഷ് അധ്യക്ഷനായി.

ബി.ജെ.പി. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി തറമ്മൽ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. വിനു, ശ്രീജിത്ത് കല്ലോട്, ബിനീഷ് എടവരാട്, ബിജുകൃഷ്ണൻ, സജീവൻ, കെ. സുരേഷ് എന്നിവർ സംസാരിച്ചു.


