ഹോക്കി താരം പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടി കേരളത്തിന് അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു സന്ദർശനം. ചരിത്ര നേട്ടംകുറിച്ച ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണെന്നും, ഇന്ത്യന് ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്ത്തുന്നതില് ശ്രദ്ധേയമായ സംഭാവന ശ്രീജേഷിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള് പങ്കു വയ്ക്കാനും സാധിച്ചതില് അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാന് കഴിയട്ടെ എന്നാശംസിക്കുന്നു.-മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു. ടീം ഇന്ത്യയുടെ ടീഷര്ട്ട് മുഖ്യമന്ത്രിക്ക് ശ്രീജേഷ് നല്കി. വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടിയും ശ്രീജേഷിനൊപ്പം ഉണ്ടായിരുന്നു.


