തട്ടിക്കൊണ്ടുപോയ ഹനീഫയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു
കൊയിലാണ്ടി: മുത്താമ്പിയിൽ നിന്നും തട്ടികൊണ്ടുപോയ തടോളി താഴ ഹനീഫ (35) ഊരള്ളൂർ സ്വദേശി ഷംസാദ് (36) നെയും കൊയിലാണ്ടി പോലീസ് സംഘം അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് സി. ഐ. എൻ. സുനിൽകുമാർ പറഞ്ഞു. മാർച്ച് 29-ാം തിയ്യതി പയ്യോളി സ്വദേശിയായ ജുനൈദിന് കൊടുക്കാൻ എൽപിച്ച 720 ഗ്രാമോളം വരുന്ന സ്വർണ്ണം ഹനീഫയം, ഷംസാദും ചേർന്ന് സ്വർണ്ണം കസ്റ്റംസ് പിടിച്ചതായി പറഞ്ഞ് തട്ടിയെടുക്കുകയായിരുന്നു.

താമരശ്ശേരി കൊടുവള്ളി മേഖലയിലുള്ളവരുടെതായിരുന്നു സ്വർണ്ണം കസ്റ്റംസ് പിടിച്ചതിനായി എ ഫോർ പേപ്പറിൽ വ്യാജമായി രേഖയുണ്ടാക്കി അവർക്ക് കൊടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഹനീഫയെയും, ഷംസാദിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഹനീഫ കഴിഞ്ഞ ദിവസമാണ് ഒരു സംഘം കാറിലെത്തി തട്ടികൊണ്ട് പോവുകയും, പോലിസ് അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ വീട്ടിലെത്തുകയായിരുന്നു.


