വ്യാജ മദ്യം ഒഴുകുന്ന ചേലിയയിൽ കർമ്മസമിതി രൂപീകരിച്ചു
കൊയിലാണ്ടി: ചേലിയ പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ മദ്യത്തിനും, മയക്കു മരുന്നിനുമെതിരെ സർവ്വകക്ഷികളുടെ നേതൃത്വത്തിൽ കർമ്മ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.എം. കോയ, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. മജീദ്, എക്സൈസ് പ്രിവൻറീവ് ഓഫീസ്സർ വിനോദ് കുമാർ, വി. ഉണ്ണികൃഷ്ണൻ, കെ. ശ്രീധരൻ, എൻ. കെ. ശശി, കെ. രാമചന്ദ്രൻ, ടി. ശശിധരൻ, കെ. അസീസ് എന്നിവർ സംസാരിച്ചു.

ടി.കെ. മജീദ് ചെയർമാനും, സായ് പ്രസാദ്, ടി. ശശി എന്നിവർ കൺവീനർമാരുമായി കർമ്മ സമിതി രൂപീകരിച്ചു. വ്യാജ മദ്യത്തിനെതിരെ വിവിധ ക്യാമ്പയിനുകളും മററ് ബോധവൽക്കരണ പരിപാടികളുമായി സമിതി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.


