KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. നഗരസഭയുടെയും, തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ  കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിലാണ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷൻമാരായ സി. പ്രജില. ഇ.കെ. അജിത്, കെ. ഷിജു, കെ.ഇ. ഇന്ദിര, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി.ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, ഡോ. അനി, ഡോ : ധർമ്മരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.രമേശൻ, രാജേഷ് കുമാർ, റഫീഖ് അലി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

വാർഡുകളിൽ നിന്നും കൗൺസിലർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ടോക്കൻ ലഭിച്ചവർക്കാണ് വിവിധ ദിവസങ്ങളിലായി വാക്സിൻ നൽകുന്നത്. ഒന്ന് മുതൽ 8 വരെയുള്ള വാർഡുകളിലെ തെരഞ്ഞെടുത്തവർക്ക് ഇന്ന് വാക്‌സിൻ നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് വാക്‌സിൻ ഉറപ്പാക്കുമെന്ന് ചെയർപേഴ്‌സൺ കെ പി. സുധ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *