കൊയിലാണ്ടി: കൊയിലാണ്ടി കടൽ തീരത്ത് കരയിൽ നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ഫൈബർ വഞ്ചി തകർന്നു. വിരുന്നുകണ്ടി ബൈജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സെരിത്ത് എന്ന വഞ്ചി. ശക്തമായ തിരയിൽപ്പെട്ടാണ് വഞ്ചി തകർന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം രുപയുടെ നഷ്ടം കണക്കാക്കുന്നു.