കൊയിലാണ്ടി: സംസ്ഥാന പാതയിൽ നാല് സ്ഥലങ്ങളിലായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഇടപെട്ടണ് നീക്കം ചെയ്യാൻ നടപടി എടുത്തത്. മാലിന്യങ്ങൾ ഓരോന്നും ഉപയോഗപ്രദമാക്കാനുള്ള പുതിയ കാലത്തെ ചിന്ത ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾ കൂടുന്നത്. പകരം നാം കൊടുക്കേണ്ടി വരുന്നത് കനത്ത വിലയാണ്. നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് ബൂത്തുകളും താൽക്കാലികമായി എടുത്തു മാറ്റി.. ഉത്തരവാദിത്തമുള്ള പുതിയ ഇടം കണ്ടെത്തി പുന:സ്ഥാപിക്കും.. ബൂത്ത് മാറ്റുകയും മാലിന്യ കൂമ്പാരം നഗരസഭയുടെ ഉത്തരവാദിത്തത്തിൽ ഒഴിവാക്കുകയും ചെയ്തിട്ടും മാലിന്യ കിറ്റുകൾ വീണ്ടും എത്തി. ഇത് കർശനമായി പ്രതിരോധിച്ച്. നഗരസഭ വേണ്ട നടപടികൾ ഇവർക്കെതിരെ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. ഒറ്റക്കെട്ടായി ഇത്തരം രീതികൾ ചെറുക്കാൻ ഏവരുടെയും സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു..
