KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ എൻ.ഡി.എ. പ്രകടന പത്രിക പുറത്തിറക്കി

കൊയിലാണ്ടി: എൻ.ഡി..എ. കൊയിലാണ്ടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടന പ്രത്രിക പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഎസ്. ആർ. ജയ് കിഷ് സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. പത്മനാഭന് നൽകി പ്രകാശനം കർമ്മം നിർവ്വഹിച്ചു. കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിക്ക് സ്മാരകം, കുടിവെള്ളം, പൊതു ശ്മശാനം, അറവ് ശാല, താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തും, കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ എ. കാറ്റഗറിയിലേക്ക് മാറ്റൽ തുടങ്ങി നിരവധി ക്ഷേമപ്രവർത്തനങ്ങളടങ്ങിയ പ്രഖ്യാപനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  • കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ഉചിതമായ സ്മാരകം നിർമ്മിക്കും.
  • പരമ്പരാഗത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നെയ്ത്ത് കേന്ദ്രങ്ങൾ ആധുനികവത്കരിക്കും.
  • കോരപ്പുഴ, തോരാഴി കടവ്, ഉള്ളൂർ കടവ്, അകലാപ്പുഴ എന്നിവിടങ്ങളിൽ കായലോര ടൂറിസം പദ്ധതി നടപ്പിലാക്കും.
  • ഫിഷിംഗ് ഹാർബർ കേന്ദ്രത്തിൻ്റെ സഹായത്തോടെ മത്സ്യ പ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തനം ആരംഭിക്കും.
  • നിയോജക മണ്ഡലത്തിലെ മുഴുവൻ കോളനികളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തും.
  • ആധുനിക സംവിധാനങ്ങളുള്ള പൊതുശ്മശാനം സ്ഥാപിക്കും. നഗരസഭകളിലും, പഞ്ചായത്തുകളിലും, ആധുനിക അറവുശാല സ്ഥാപിക്കും.
  • താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലെത്തിക്കും.
  • ഗ്രാമീണ കർഷകരുടെ ഉൽപ്പന്ന വിപണനത്തിനായി ആഴ്ചചന്ത സ്ഥാപിക്കും.
  • പയ്യോളി കൊളാവിപ്പാലം അഴിമുഖത്ത് പുളിമുട്ട് സ്ഥാപിക്കും.
  • പയ്യോളി തീരദേശ മേഖലയിൽ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും.
  • കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ എ കാറ്റഗറിയിൽപ്പെടുത്തും. കടലോര മേഖലയിൽ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും.
  • ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.
  • തെരുവോര കച്ചവടക്കാർക്ക് കച്ചവടം ചെയ്യാൻ പൊതു സ്ഥലം അനുവദിക്കും.
  • നാളികേര കർഷകരെ സംരക്ഷിക്കാൻ സംസ്കരണത്തിനും നാളികേര അധിഷ്ഠിതമായ ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിനും ആവശ്യമായ നടപടി സ്വീകരിക്കും.
  • കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി.ഡിപ്പൊ ആരംഭിക്കും.
  • കൊയിലാണ്ടി നഗരത്തിൽ കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടായിരുന്നു എൻ.ഡി.എ പ്രകടന പത്രിക പുറത്തിറക്കിയത് .

പത്രസമ്മേളനത്തിൽ വായനാരി വിനോദ്, അഡ്വ.വി. സത്യൻ, എം.സി. ശശീന്ദ്രൻ, വി.കെ. മുകുന്ദൻ, അഭിൻ അശോക്, എസ്.എസ്. അതുൽ, ടി.കെ. പത്മനാഭൻ, എസ്.ആർ. ജയ്കിഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *