KOYILANDY DIARY

The Perfect News Portal

ഹൃദയപൂർവ്വം: ഒരു ലക്ഷം പേർക്ക് ഭക്ഷണം കൊടുത്ത് അഭിമാനമായി DYFI

കൊയിലാണ്ടി: കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് DYFI കൊയിലാണ്ടി ബ്ലോക്ക്  കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രഭാത രാത്രി ഭക്ഷണ വിതരണം (ഹൃദയപൂർവ്വം പദ്ധതി) ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രോഗികളും കൂട്ടിരിപ്പുകാരുമായ ഒരു ലക്ഷത്തിലധികം പേർക്കാണ് ഭക്ഷണം നൽകി വരുന്നത്. ജന്മദിനങ്ങൾ, വാർഷികങ്ങൾ, ഓർമ്മ ദിനങ്ങൾ, മറ്റ് പ്രധാന ദിവസങ്ങൾ എന്നീ അവസരങ്ങളിൽ ആളുകൾ നൽകുന്ന സ്പോൺസർഷിപ്പിലൂടെയാണ് പണം കണ്ടെത്തുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. ഓരോ ദിവസവും ഓരോ മേഖലയിലെ പ്രവർത്തകർക്കാണ് ഇതിന് ചുമതല നൽകിയിട്ടുള്ളത്. ഇന്ന് താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണത്തിൽ DYFI ജില്ലാ പ്രസിഡൻ്റ് അഡ്വ. LG ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, പ്രസിഡൻ്റ് സി.എം രതീഷ്, ഇ.കെ ജുബീഷ്, സി. കെ ഹമീദ്. വി.എം. അജീഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *