കൊയിലാണ്ടി താലൂക്ക് അഭിഭാഷക കൺവെൻഷൻ
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പുരോഗമന അഭിഭാഷകരുടെ താലൂക്ക് കൺവൻഷൻ നടന്നു. കൺവൻഷൻ കെ. ദാസൻ MLA ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂനിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ടി.കെ.രാധാകൃഷ്ണൻ, പി. പ്രശാന്ത്, കെ.കെ. വത്സൻ, എൽ.ജി ലിജീഷ്, ആർ.എൻ രഞ്ജിത്ത്, സ്മിത എന്നിവർ സംസാരിച്ചു . എസ് സുനിൽ മോഹൻ സ്വാഗതവും, ജതിൻ . പി. നന്ദിയും പറഞ്ഞു.

