പക്ഷികൾക്ക് ദാഹജലമൊരുക്കി എ.ഐ.വൈ.എഫ് പ്രവർത്തകർ
കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ചൂടിനൊപ്പം നാട് കടുത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പക്ഷികൾക്ക് ദാഹജലം ലഭ്യമാക്കുന്നതിനായി എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ മേഖലാ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന പറവകൾക്കൊരു കുടിനീർ പദ്ധതി നഗരസഭാധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. ചൈത്ര വിജയൻ അധ്യക്ഷനായി. സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത്, അഡ്വ. എസ്. സുനിൽ മോഹൻ, എൻ. ശ്രീധരൻ, കെ.എസ്. രമേശ് ചന്ദ്ര, ബി. ദർശിത്ത്, രൂപേഷ് പുറക്കാട്, ദിബിഷ, കെ. ശശിധരൻ, സുമേഷ് ഡി. ഭഗത് എന്നിവർ സംസാരിച്ചു.

