KOYILANDY DIARY

The Perfect News Portal

സുവർണ്ണ ചന്ദ്രോത്തിന് ഫോക് ലോർ അവാർഡ്

കൊയിലാണ്ടി: 2020ലെ ഫോക് ലോർ അക്കാദമിയുടെ  അവാർഡിന് സുവർണ്ണ ചന്ദ്രോത്ത് അർഹയായി. തിരുവാതിരകളിക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡിന് പരിഗണിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും, ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബി.എഫ്.എ, തഞ്ചാവൂർ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ എം.എഫ്.എ.യും ലഭിച്ചു. കേരളത്തിലെ വിവിധ കോവിലകങ്ങളിൽ നിന്നാണ് തിരുവാതിക്കളി പരിശീലിച്ചത്. കോട്ടയം “ഹാദൂസാ “യിലെ പ്രധാന ആശാന്മാരിൽ നിന്ന് മാർഗംകളിയും അഭ്യസിച്ചിട്ടുണ്ട്. 

എസ്.സി.ഇ.ആർ.ടി.യുടെ കലാപഠനം കൈപ്പുസ്തക നിർമ്മാണത്തിൽ (നൃത്തവിഭാഗം) പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും തിരുവാതിരക്കളി, മാർഗംകളി ശില്പശാലകൾക്ക് നേതൃത്വം കൊടുത്തു വരുന്നു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായും അപ്പീൽ കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ 6 വർഷം സർവ്വ ശിക്ഷാ അഭിയാൻ കോഴിക്കോട് ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തോട്ടട എൽ.പി.സ്കുൾ അദ്ധ്യാപികയാണ്. റിട്ട: അധ്യാപകൻ പി.വി. രാജുവിൻ്റെ ഭാര്യയാണ് സുവർണ്ണ ചന്ദ്രോത്ത്.

Leave a Reply

Your email address will not be published. Required fields are marked *