KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ RDO പൊളിച്ച് മാറ്റാൻ ഉത്തരവിട്ട കെട്ടിടത്തിൽ അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ RDO പൊളിച്ച് മാറ്റാൻ ഉത്തരവിട്ട കെട്ടിടത്തിൽ അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നു. റെയിൽ വെസ്റ്റേഷൻ റോഡിലുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ ആർ.ഡി.ഒ. കഴിഞ്ഞ മാസം ഇട്ട ഉത്തരവ് മറികടന്നാണ് ഉടമയുടെ നഗ്നമായ ലംഘനം. ഒരു വർഷം മുമ്പ് വാർത്തയായതിനെ തുടർന്ന് പണി നിർത്തിവെക്കാനും കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ പൊളിച്ചുമാറ്റാനും RDO ഉത്തരവിന് പുറമെ നഗരസഭയും ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് മറികടന്ന് പണി ആരംഭിച്ചതോടെ നഗരസഭ ഉദ്യോഗസ്ഥർ ഉടമയെ നേരിൽ കണ്ട് താക്കീത് ചെയ്യുകയും സ്റ്റോപ് മെമ്മോ കൊടുക്കുകയും ചയ്തു.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയതിനാൽ, പൊതുജനങ്ങൾക്കും മറ്റ് കെട്ടിടങ്ങൾക്കും അപകടമില്ലാതെ സ്വന്തം ചെലവിൽ പൊളിച്ചു മാറ്റണമെന്നും വടകര ആർ.ഡി.ഒ. വി.പി. അബ്ദുറഹിമാൻ ഉടമകളെ ഉത്തരവിലൂടെ അറിയിച്ചിരുന്നു. എന്നാൽ ആ ഉത്തരവ് മറികടന്ന് ശനിയാഴ്ച അർദ്ധരാത്രി 2 മണിക്ക് നഗരസഭയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്താൽ കോഴിക്കോട് നിന്നെത്തിയ എട്ടോളം തൊഴിലാളികളാണ് 3 പീടിക മുറികളുടെ മെയിൻ വാർപ്പ് രാവിലെ 6 മണിയോടെ പൂർത്തിയാക്കിയത്.

നഗരസഭ സെക്രട്ടറി വിവരം അറിയിച്ചിതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികളും ഉടമകളും സ്ഥലംവിട്ടിരുന്നു. കൊയിലാണ്ടി സീനത്ത് മൻസിൽ മജമുന്നിസ ശബാബ, മുഹമ്മദ് റഫീഖ്, കദീശക്കുട്ടി എം.എം എന്നിവരുടെ ഉടമസ്ഥതിയലുള്ളതാണ് ഈ കെട്ടിടവും സ്ഥലവും.

Advertisements

നിയമങ്ങൾ കാറ്റിൽ പറത്തിയ ഉടമയുടെ ധിക്കാരപരമായ നിലപാടിനെതിരെ നാട്ടുകാർക്കിടെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതിനുള്ളിൽ വൻ അഴിമതിയാണ് നടന്നതെന്ന് പ്രദേശവാസിയായ ജയരാജ് പണിക്കർ പറഞ്ഞു. നഗരസഭയുടെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇത്തരക്കാർക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണമെന്നും ഇവർക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും ജയരാജ് പണിക്കർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *