KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ തീരുമാനം നാളെയോടെ അറിയാം

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ തുടർച്ചയായ 6-ാം തവണയും അധികാരത്തിലെത്തിയ ഇടതുമുന്നണി ഇത്തവണ 25 സീറ്റുകൾ നേടിയാണ് അധികാരമുറപ്പിച്ചത്. പുതിയ ചെയർപേഴ്‌സൺ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. ഭരണം കിട്ടിയ കാലം മുതൽ സിപിഐ(എം) സാരഥികളാണ് രണ്ട് പദവികളും കൈകാര്യം ചെയ്ത് വരുന്നത്. ഇന്ന് ചേരുന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം ശനിയാഴ്ച ചേരുന്ന കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗത്തിൽ അംഗീകരിക്കാനാണ് സാധ്യത. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ദാസൻ എം.എൽ.എ., ഏരിയാ സെക്രട്ടറികൂടിയായ കെ.കെ. മുഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. നഗരസഭയിലെ 5 ലോക്കൽ കമ്മിറ്റി ഉൾപ്പെടെയുള്ള കീഴ് ഘടകങ്ങളുമായി ആലോചിച്ചാണ് അന്തിമമായി തീരുമാനം എടുക്കുക.

നഗരസഭയിലെ പന്തലായനി പതിനാലാം വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ സുധ കിഴക്കേപ്പാട്ടിനെയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആദ്യ പരിഗണന നൽകുന്നത്. തൊട്ട് പിറകിലായി 19-ാം വാർഡിൽ നിന്ന് വിജയിച്ച കെ. എ. ഇന്ദിരയെയും, 28-ാം വാർഡിൽ നിന്ന് വിജയിച്ച സി. പ്രഭ ടീച്ചറും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എങ്കിലും സുധ കിഴക്കെപ്പാട്ടിന് തന്നെയാണ് സാധ്യത കൂടുതലുള്ളത്.

സുധ കിഴക്കെപ്പാട്ട് സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും ഗേൾസ് ഹൈസ്കൂൾ ഭാഗത്തെ ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി മേഖലാ സെക്രട്ടറി കൂടിയാണ്. 2010-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്ൽ നിന്ന് വാർഡ് പിടിച്ചെടുത്തു കൊണ്ടാണ് അവർ നഗരസഭ കൗൺസിലറായത്.

Advertisements

കെ.എ. ഇന്ദിര മൂന്നാമത്തെ തവണയാണ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയും, സി.പി.എം. നടേരി ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഇരുപത്തിയെട്ടാം വാർഡിൽനിന്ന് വിജയിച്ച സി. പ്രഭ ടീച്ചറെയും അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.ഐഎം പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ നഗരസഭ ചെയർമാൻ ആഡ്വ. കെ. സത്യനാണ് ആദ്യ പരിഗണന സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും, മുൻ ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ച അദ്ധേഹം കഴിഞ്ഞ 5 വർഷം കൊയിലാണ്ടി നഗരസഭ ഭരണത്തിന് നേതൃത്വം കൊടുത്ത് കേരളത്തിലെ ഏറ്റവും മികച്ച നഗരസഭകളിൽ ഒന്നായി കൊയിലാണ്ടിയെ മാറ്റി കേന്ദ്ര സംസ്ഥാന സർക്കാരികളിൽ നിന്ന് നിരവധി പുരസ്ക്കാരങ്ങൾ വാങ്ങിക്കൊണ്ട് നല്ല ഭരണാധികാരിയെന്ന അംഗീകാരത്തോടെയാണ് വീണ്ടും വൈസ് ചെയർമാൻ പദത്തിലേക്ക് പാർട്ടിയുടെ പരിഗണനയിലേക്ക് എത്തിയത്.

സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. ഷിജു മാസ്റ്ററെയും വൈസ് ചെയർമാൻ പദത്തിലേക്ക് പരിഗണിക്കുന്നതായാണ് അറിയുന്നത്. അദ്ധേഹം രണ്ടാം തവണയാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നഗരസഭയിലെ 27-ാം വാർഡിൽനിന്ന് യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർത്ഥികളെയും നഗരസഭയിലെ മുൻ കൌൺസിലറും സിപിഎം വിമതനുമായ സ്വതന്ത്ര സ്ഥാനാർത്ഥിയോടും വലിയ പോരാട്ടം നടത്തിയാണ് ഷിജു മാസ്റ്റർ അഭിമാനകരമായ വിജയം കൈവരിച്ചത്.

നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച അദ്ധേഹം ചുരുങ്ങിയ കാലം കൊണ്ട് നഗരസഭയിലെ വിദ്യാലയങ്ങളിൽ നരവധി വികസന പ്രവർത്തനങ്ങളും മറ്റ് പാശ്ചാത്തല സൌകര്യങ്ങളും ഒരുക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഡ്.വൈ.എഫ്.ഐയുടെ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ടായും സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച അദ്ധേഹം ചനിയേരി സ്കൂളിലെ അധ്യാപനുമാണ്.

വൈസ് ചെയർമാൻ സ്ഥാനം കൂടാതെ അഞ്ച് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരെയും തീരുമാനിക്കേണ്ടതുണ്ട്. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ.യുടെ ജില്ലാ കൌൺസിൽ അംഗവും മണ്ഡലം സെക്രട്ടറിയുമായ ഇ.കെ. അജിത്ത് മാസ്റ്റർക്കാണ് ആദ്യപരിഗണന ലഭിക്കുക. അദ്ധേഹം രണ്ടാം തവണയാണ് കൊയിലാണ്ടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1995ൽ കൊയിലാണ്ടിയിലെ ആദ്യ നഗരസഭ കൌൺസിലിൽ അംഗമായിരുന്നു. മികച്ച അധ്യാപകനും കെ.പി.എസ്.ടി.എ.യുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നഗരസഭ 10-ാം വാർഡായ കൊല്ലം പാവുവയലിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 21-ാം തിയ്യതി ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും, 28, 30 തിയ്യതികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *