KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിവികസനരംഗത്ത്‌ പുതുചരിതം രചിക്കുകയാണ്‌ കൊയിലാണ്ടി. സംസ്ഥാനസർക്കാരിന്റെയും നഗരസഭയുടെയും ഫണ്ട്‌ കാര്യക്ഷമമായി വിനിയോഗിച്ചതോടെ ഇവിടെ ഒന്നും അസാധ്യമല്ലെന്ന്‌ തൊളിയിക്കുകയാണ്‌  ഈ കടലോരനഗരി.‌ അഞ്ചുവർഷത്തിനിടയിൽ ഓരോ നാടും സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ്‌ സാക്ഷിയായത്‌. 1993 ഏപ്രിൽ ഒന്നിനാണ് കൊയിലാണ്ടി നഗരസഭയായി ഉയർത്തിയത്. തുടർന്നുള്ള അഞ്ച്‌ ടേമിലും ഭരണ രംഗത്ത് എത്തിയ എൽഡിഎഫ് നഗരത്തിന്റെ മുഖഛായതന്നെ മാറ്റിയെഴുതി. കെ സത്യൻ ചെയർമാനും വി കെ പത്മിനി വൈസ് ചെയർപേഴ്സണുമായ നിലവിലെ ഭരണ സമിതി  പ്രാദേശിക ഭരണരംഗത്ത്‌ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് മാതൃകതീർക്കുകയായിരുന്നു.  ഏതാണ്ട് 300 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് അഞ്ചുവർഷംകൊണ്ട് നടപ്പാക്കിയത്. 150 കോടിയുടെ  വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും കഴിഞ്ഞു. 44 വാർഡുകളുള്ള നഗരസഭയിൽ ലൈഫ്, പിഎംഎവൈ അടക്കമുള്ള വിവിധ പദ്ധതിയിലൂടെ 1500 വീടുകളുടെ നിർമാണത്തിന് തുടക്കമിട്ടു. 555 വീടുകളുടെ  താക്കോൽ കൈമാറി.   കോട്ടക്കുന്നിൽ അഞ്ചുകോടിയുടെ ഫ്ലാറ്റ് സമുച്ചയമാണ് ഉയരുന്നത്. ജലം ജീവാമൃതം എന്ന പദ്ധതിയിലൂടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. 171 കോടിയുടെ കിഫ്‌ബി പദ്ധതിയിൽ 85 കോടിയുടെ ആദ്യഘട്ടം പൂർണതയിലെത്തുകയാണ്. താലൂക്കാശുപത്രി മികവിന്റെ  കേന്ദ്രമായി.  ഡയാലിസിസ് കേന്ദ്രവും സിടി സ്കാനും സജ്ജമായി. കിടപ്പുരോഗികൾക്ക് ആശ്വാസമായി സാന്ത്വനം പാലിയേറ്റീവ്, ആധുനിക കാഷ്വാലിറ്റി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആയുർവേദ, ഹോമിയോ ആശുപത്രികളിലും മികച്ച ചികിത്സയൊരുക്കി. മാലിന്യ സംസ്കരണ രംഗത്ത് 60 തുമ്പൂർമുഴി മോഡൽ യൂണിറ്റുകൾ. വാർഡുകളിൽ 100 അംഗ ഹരിത കർമസേന, ‘ദിശ’യിലൂടെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം. വർഷത്തിൽ രണ്ടുകോടിയുടെ വിദ്യാഭ്യാസ പദ്ധതികൾ. അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ. വനിതകൾക്ക് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മൂന്ന്‌ വനിതാ സൗഹൃദ കേന്ദ്രങ്ങൾ. വയോമിത്രം പദ്ധതിയും മൂന്ന്‌ പകൽ വീടുകളുമടക്കം ഒട്ടേറെ പദ്ധതികൾ. ഭിന്നശേഷി വിഭാഗത്തിന് പ്രതിവർഷം 25 ലക്ഷം സ്കോളർഷിപ്പ്. കുടുംബശ്രീ രംഗത്ത് വേറിട്ട നിരവധി മുന്നേറ്റങ്ങൾ. വേറിട്ട പദ്ധതികൾ നടപ്പാക്കിയതിലൂടെ പത്തോളം പുരസ്‌കാരങ്ങളാണ്‌ നഗരസഭയെ തേടിയെത്തിയത്‌.  

Leave a Reply

Your email address will not be published. Required fields are marked *