KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ മാര്‍ക്സിറ്റ് ചിന്തകന്‍ പ്രൊഫ. വി അരവിന്ദാക്ഷന്‍

തൃശൂര്‍> പ്രമുഖ മാര്‍ക്സിറ്റ് ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും പത്രപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. വി അരവിന്ദാക്ഷന്‍ (85) അന്തരിച്ചു. ശനിയാഴ്ച രാത്രി 9.30ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1997ല്‍ സര്‍വവിജ്ഞാനകോശം ഡയറക്ടറായി. ‘ദൃശ്യകല’ മാസികയുടെ എഡിറ്ററുമായി.
2002ല്‍ സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി. അബുദാബി ശക്തി തായാട്ട് അവാര്‍ഡും ലഭിച്ചു. അസുഖബാധിതനായതിനാല്‍ ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ വീട്ടിലെത്തി പുരസ്കാരം കൈമാറിയിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: മീര, നന്ദിനി, രഘുരാജ്. മരുമക്കള്‍: ഗോപിനാഥ്, പരമേശ്വരന്‍, വിജയലക്ഷ്മി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അസുഖം കൂടിയതിനാല്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ അന്ത്യം സംഭവിച്ചു. ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12ന് ലാലൂര്‍ ശ്മശാനത്തില്‍ സംസ്കരിക്കും.

 

Share news