സപ്ലൈകോയ്ക്ക് 37.15 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: റേഷൻ സാധനങ്ങളുടെ ‘വാതിൽപ്പടി’ വിതരണത്തിന് സപ്ലൈകോയ്ക്ക് കുടിശികയുള്ള തുകയിൽ 37. 15 കോടി രൂപ സംസ്ഥാനം അനുവദിച്ചു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള തുകയാണിത്. ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതത്തിൽ 58. 46 കോടി സെപ്തംബറിൽ കേരളത്തിന് നേരത്തെ കൈമാറിയിരുന്നു.

സംസ്ഥാനത്തിനകത്ത് ഒരു ക്വിന്റൽ റേഷൻ സാധനം ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിൽ എത്തിക്കുന്ന ‘വാതിൽപ്പടി’ വിതരണത്തിന് കൈകാര്യച്ചെലവ് ഉൾപ്പെടെ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് 32. 50 രൂപയാണ്.

