KOYILANDY DIARY

The Perfect News Portal

30 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി സിപിഐഎം

എറണാകുളം: ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കി മാതൃകയായിരിക്കുകയാണ് സിപിഐഎം. 30 വീടുകളില്‍ ആദ്യം പണി പൂര്‍ത്തിയായ ഭവനം കൊച്ചി ചിറ്റേത്തുകരയില്‍ സുമയ്ക്ക് കൈമാറി. സിപിഐഎം പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചിറ്റേത്തുകര കണ്ണങ്കേരി പരേതനായ ചന്ദ്രന്റെ ഭാര്യ സുമയ്ക്കിത് ഏറെ വൈകാരിക നിമിഷങ്ങളായിരുന്നു. നിറകണ്ണുകളോടെയാണ് സുമ പി രാജീവില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റു വാങ്ങിയത്. ദുരിതക്കയത്തില്‍പ്പെട്ടുപോയ തന്റെ കുടുംബത്തിന് വലിയ സഹായവുമായി എത്തിയ സിപിഐഎം പ്രവര്‍ത്തകരോടുള്ള നന്ദിയും സന്തോഷവും അറിയിക്കാന്‍ വാക്കുകളില്ലാതെ അവര്‍ വിതുമ്പി.

പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ ഭര്‍ത്താവിന്റെ മരണത്തോടെ ആശ്രയമില്ലാതായ സുമക്ക് കൈത്താങ്ങായത് സിപിഐഎം പ്രവര്‍ത്തകരായിരുന്നു. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന 30 വീടുകളില്‍ ആദ്യം പണി പൂര്‍ത്തിയായത് സുമയ്ക്കു വേണ്ടിയുള്ളതായിരുന്നു. പ്രവര്‍ത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായി കേവലം 37 ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയതെന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

Advertisements

ജില്ലയില്‍ നാലു വീടുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ പാര്‍ട്ടികോണ്‍ഗ്രസിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്നും സിപിഐഎം നേതൃത്വം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *