കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ 28 വരെ അഞ്ച് ദിവസങ്ങളിൽ കൊയിലാണ്ടിയിൽ അരങ്ങുയരുമ്പോൾ കൊയിലാണ്ടി നഗരം ആവേശത്തിലാണ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് കൊയി ലാണ്ടിയിലെക്ക് കലോൽസവം വിരുന്നെത്തുന്നത് പ്രധാനവേദി സ്റ്റേഡിയം ഗ്രൗണ്ടിലാണ് സജ്ജീകരിക്കുന്നത് വിവിധ സ്കൂളുകളിലും, സമീപ പ്രദേശത്തുമായി 22 വേദികളിലായാണ് മൽസരം അര ങ്ങേറുന്നത് 319 ഇനങ്ങളിലാണ് മൽസരം നടക്കുന്നത്.
17 ഉപജില്ലകളിൽ നിന്നായി.യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ 13000 ത്തിലധികം കലാ വിദ്യാർത്ഥികൾ ഇനങ്ങളിൽ പങ്കെടുക്കും ഇതൊടെപ്പം അറബി കലോത്സവം സംസ്കൃതോസവം എന്നിവയും നടത്തുന്നു..24-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ജി.വി.എച്ച് എസ് എസ്സിൽ വച്ച് രചനാ മത്സരങ്ങളോടെയായിരിക്കും തുടക്കംപ്രധാന വേദി കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൂർത്തിയായി വരുന്നു.. ഔദ്യോഗിക ഉദ്ഘാടനം 25 ന് ചൊവ്വ രാവിലെ 10 മണിക്കാണ് ഉജ്ജല ബാല്യം പുരസകാര ജേതാവ് മാസ്റ്റർ പി. ആദികേശ് നിർവ്വഹിക്കും. .
നിർവ്വഹിക്കും. പൂർണ്ണമായും ഹരിതചട്ടപ്രകാരം ആയിരിക്കും നടത്തുന്നത്. പ്രധാന വേദിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലുള്ള ബി. ഇ എം യു.പി. സ്കൂളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത് ഇവിടെയ്ക്കെത്താനായി വാഹനങ്ങൾ ഉണ്ടാവുമെന്നാ സംഘാടകർ അവകാശപ്പെട്ടത്.
25, 26, 27 തിയ്യതികളിൽ വൈകുന്നേരം ബസ് സ്റ്റാൻ്റ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ വച്ച് സാംസ്കാരിക സദസ്സും സംഘടിപ്പിക്കും.
റജിസ്ട്രേഷൻ – 22 ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും . |



