220 ഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥി അറസ്റ്റില്‍

കോഴിക്കോട് : എന്‍ ഐ ടി ഹോസ്റ്റലില്‍ കുന്ദമംഗലം പോലീസ് നടത്തിയ റെയ്ഡില്‍ 220 ഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥി അറസ്റ്റില്‍. കെമിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആന്ധ്ര സ്വദേശി സാകേന്ത് ആണ് അറസ്റ്റിലായത്.
കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രജീഷിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സാകേന്ത് താമസിക്കുന്ന ഡി ഹോസ്റ്റലിലെ നൂറ്റിനാല്‍പ്പത്തിയേഴാം നമ്പര്‍ മുറിയില്‍ നിന്ന് 220 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എസ് രജീഷ്, പി. വിശ്വനാഥന്‍, രാംജിത്ത്, എ എസ് ഐ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Advertisements

