തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് 70 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് മരുന്ന് വാങ്ങുന്നതിനാണ് തുക ലഭ്യമാക്കിയതെന്ന് ധന വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക 306 കോടി രൂപ കോർപറേഷന് സർക്കാർ സഹായമായി നൽകിയിരുന്നു. ഈ വർഷം 356 കോടി രൂപ ഈ ആവശ്യത്തിന് ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
