KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് ജോലിക്കിടെ 21 തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

ഉള്ള്യേരി: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കുന്നത്തറയില്‍ തൊഴിലുറപ്പ് ജോലിക്കിടെ 21 തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കരിപ്പാല്‍ മീത്തല്‍ പറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കാണ്‌ പാനിക്കടന്നലിന്റെ കുത്തേറ്റത്. പരിക്കേറ്റ കുനിയിൽ സുശീല, മേടക്കുന്നുമ്മൽ ആണ്ടി, സ്മിത മേക്കുന്നത്ത് മീത്തൽ, സ്മിത കൊയിലോത്ത്, രമണി പാലോട്ടു താഴെ കുനി എന്നിവരെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജാശുപത്രിയിലും തച്ചിനാടത്ത് മീത്തൽ രജിത, ചെങ്കുനിയിൽ രാജി, ചെങ്കുനിയിൽ ലീല, ചെങ്കുനിയിൽ യശോദ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
വടക്കയിൽ സരോജിനി, കമ്മിളി മീത്തൽ നിഷ, ചെങ്കുനിയിൽ പെണ്ണുക്കുട്ടി, ചെത്തിൽ മീത്തൽ സരോജിനി, തച്ചനാടത്ത് മീത്തൽ സുമതി, കുനിയിൽ ദേവകി അമ്മ എന്നിവർ മാമ്പൊയിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും ചികിത്സ തേടി. നാട്ടുകാരെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പലരും തൊഴിലിടങ്ങളിൽ വീണുപോയിരുന്നു. കുനിയിൽ ശോഭ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലായി. പഞ്ചായത്ത് പ്രസിഡന്റ്‌ സി അജിത, വൈസ്‌ പ്രസിഡന്റ്‌ എന്‍ എം ബാലരാമന്‍ തുടങ്ങിയവർ ആശുപത്രികളിൽ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.