KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി: തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തണൽ പ്രസിഡണ്ട് അഹമ്മദ് കോയ വലീദ് വില്ല അദ്ധ്യക്ഷത വഹിച്ചു. സെന്ററിലെ മക്കളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും  ( VRC തണൽ സ്പേയ്സ് തിരുവങ്ങൂർ )  നടന്നു.*
        ചടങ്ങിൽ   മുഖ്യാതിഥി മർവാൻ മുനവ്വർ സെന്ററിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, ബഷീർ ടി.ടി , മുസ്തഫ , ഗീതാനന്ദൻ മാസ്റ്റർ ,ആയിഷ നാസർ ,ശിവാനന്ദൻ , സുലൈഖ അബൂട്ടി, എന്നിവർ സംസാരിച്ചു   .  തണൽ ജനറൽ സെക്രട്ടറി   സാദിഖ് ടി.വി സുറുമ സ്വാഗതവും , ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.*
        *സെന്ററിന്റെ ഉദ്ഘാടന ശേഷം നടന്ന നമ്മുടെ മക്കളുടെ പരിപാടി ഗംഭീരമായിരുന്നു.  ശരിക്കും      ആട്ടവും , പാട്ടും ഒപ്പനയും ,മറ്റ് പരിപാടികളുമായി അവർ തകർക്കുകയായിരുന്നു.    ഓരോ പരിപാടിയിലേക്കും ആവശ്യമായ ഡ്രസ്സും , മേക്കപ്പും  അവരുടെ സന്തോഷവും , ഉത്സാഹവും എല്ലാം അവിടെ വന്ന എല്ലാവരെയും അൽഭുതപ്പെടുത്തി*
        *ഭിന്നശേഷി മേഖലയിൽ നിന്നും ലോക ചരിത്ര താളുകളിൽ ഇടം നേടി നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് , ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടി , ശുദ്ധ സംഗീതത്തിന് മുന്നിൽ ഏത് ഓട്ടിസവും വഴിമാറി നിൽക്കും’ എന്ന് തെളിയിച്ച   ഓരോ മലയാളിക്കും അഭിമാനമായി മാറിയ കാസർക്കോട് കാരനായ മർവാൻ മുനവ്വർ ശരിക്കും എല്ലാവരെയും അൽഭുതപ്പെടുത്തുകയായിരുന്നു.*
       *നമ്മുടെ സെന്ററിലെ മക്കൾക്കും രക്ഷിതാക്കൾക്കും നല്ല ഒരു മോട്ടിവേഷൻ ക്ലാസ് കൂടിയാണ് മാർവാനും അദ്ദേഹത്തിന്റെ വാപ്പ മുനവ്വറും’ കൂടി നൽകിയത്*
    *ശേഷിയിൽ ഭിന്നരായ നമ്മുടെ മക്കളുടെ പരിപാടിയിൽ എല്ലാ രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും ഉണ്ടായിരുന്നു.  മർവാനുള്ള നമ്മുടെ സ്നേഹാദരവ് ചടങ്ങിൽ വെച്ച് തണൽ പ്രസിഡണ്ട് അഹമ്മദ് കോയ നൽകി അതോടൊപ്പം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം നൽകുകയും ചെയ്തു .    ചായയും , ഉച്ച ഭക്ഷണവും രക്ഷിതാക്കൾ ഒരുക്കുകയും ചെയ്തിരുന്നു.*
     *രക്ഷിതാക്കളുടെയും , ടീച്ചേഴ്സിന്റെയും , ഒപ്പം നിന്ന് പ്രവർത്തിച്ചവരുടെയും അദ്വാനത്തിന്റെ ഫലമാണ് പരിപാടിയുടെ വിജയം . നമ്മുടെ  മക്കളുടെ കഴിവുകൾ കൂടി ചേർന്നപ്പോൾ ഇരിട്ടി മധുരമായി*
*സഹകരിച്ച കൂടെ നിന്ന എല്ലാവർക്കും ഒരായിരം നന്ദി*
*പ്രസിഡണ്ട് / സെക്രട്ടറി*
*തണൽ ചേമഞ്ചേരി*
*VRC തിരുവങ്ങൂർ*