പെരുവട്ടൂർ എൽ.പി സ്കൂളിലെ കുട്ടി വായനക്കാർക്കായി പുസ്തകം സമ്മാനിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ എൽ. പി സ്കൂളിലെ കുട്ടി വായനക്കാർക്കായി പുസ്തകം സമ്മാനിച്ചു. 18-ാം വാർഡ് അറുവയൽ എ.ഡി.എസ്. നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ സുധ. സി സ്കൂൾ ലീഡർ പ്രബലിന് സമ്മാനം കൈമാറി. എം.പി.ടി.എ ചെയർപേഴ്സൺ ധന്യ രാജേഷ്, ADS അംഗങ്ങളായ. ഷംസീറ, ലതിക, ഷീബ എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സൗമിനി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലൈബ്രറി ഇൻ ചാർജ് രാജഗോപാലൻ നന്ദിയും പറഞ്ഞു.

