കൊയിലാണ്ടി KSEB ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി


കൊയിലാണ്ടി വൈദ്യുതി കട്ട് അവസാനിപ്പിക്കണമെന്നാവശ്യപെട്ട് കൊണ്ട് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി കെ.എസ്.ഇ.ബി. നോർത്ത് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. യൂ എം സി സംസ്ഥാന കമ്മിറ്റി അംഗം ഫൈസൽ കൂട്ടമ്മരം മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി അബ്ദുൽ ഷഫീഖ്, ജില്ലാ കോ-ഓഡിനേറ്റർ സി എ റഷീദ്, ജില്ലാ ട്രഷറർ സുനിൽ പ്രകാശ്, അമേത്ത് കുഞ്ഞഹമ്മദ്, കെ കെ ഗോപാലകൃഷ്ണൻ, ഇല്ലത്ത് രവി, സുനിൽ പ്രകാശ്, യൂ കെ അസീസ്, കെ ദിനേശൻ, പി പവിത്രൻ, പി കെ ഷുഹൈബ്, പി പി ഉസ്മാൻ, പി കെ മനീഷ്, വി.പി.വി ബഷീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക് നിവേദനം നൽകി.


