ഒ.പി ഡോക്ടറെ അന്വേഷിച്ച യുവതിയോട് താലൂക്കാശുപത്രി ജീവനക്കാരിയുടെ മോശം പരാമർശം വിവാദമാകുന്നു. കൊയിലാണ്ടി താലൂക്കാശുപത്രി ജീവനക്കാരിയാണ് ടെലഫോണിൽ അസ്ഥിരോഗ വിഭാഗത്തില് ഡോക്ടര് ഉണ്ടോ എന്ന അന്വഷിച്ച മറ്റൊരു യുവതിയോട് ധിക്കാരത്തോടെ സംസാരിച്ചത്. സംഭവം റെക്കോർഡ് ചെയ്ത വോയിസ് ക്ലിപ്പ് സോഷ്യൽ മീഡിയായിൽ വൈറലാവുകയാണ്. താലൂക്കാശുപത്രിയിലെ ഓഫീസിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ടാറ്റ എൻട്രി ഓപ്പറേറ്ററാണ് വളരെ മോശമായ ഭാഷയിൽ യുവതിയോട് സംസാരിച്ചത്.
