കൊയിലാണ്ടി ഗേൾസിന് (മിക്സഡ്) നൂറുമേനി വിജയം

എസ്.എസ്.എൽ.സി പരീക്ഷ കൊയിലാണ്ടി ഗേൾസിന് (മിക്സഡ്) നൂറുമേനി വിജയം. ആകെ പരീക്ഷ എഴുതിയ 333 വിദ്യാർത്ഥികളും മിന്നും വിജയം കരസ്ഥമാക്കി. 78 വിദ്യർത്ഥികൾ ഫുൾ എ.പ്ലസ് കരസ്ഥമാക്കിയപ്പോൾ 25 വിദ്യർത്ഥികൾ 9 എ പ്ലസ് കരസ്ഥമാക്കുകയായിരുന്നു. കൊയിലാണ്ടി ഗേൾസ് സ്കൂൾ മിക്സഡ് പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യത്തെ റിസൽട്ട് അഭിമാനമായിരിക്കുകയാണ്. വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ സ്റ്റാഫ് കമ്മിറ്റിയും പി.ടി.എയും അഭിനന്ദിച്ചു.

